
അടിമാലി: മില്‍മ എറണാകുളം റീജണല്‍ കോ ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ ഫാര്‍മേഴ്‌സ് അവയര്‍നെസ് പ്രോഗ്രാം സംഘടിപ്പിച്ചു. അടിമാലി നാഷണല്‍ ലൈബ്രറി ഹാളിലായിരുന്നു പ്രോഗ്രാം സംഘടിപ്പിച്ചത്. നിരവധി ക്ഷീരകര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു. അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അടിമാലി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി ആര്‍ സലികുമാര്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗങ്ങളായ സിദ്ദിഖ്, മനീഷ് നാരായണന്‍, ചാറ്റുപാറ ആപ്‌കോസ് പ്രസിഡന്റ് എല്‍ദോസ്, പി ആന്റ് ഐ മാനേജര്‍ സിന്ധു, ലാലി തുടങ്ങിയവര്‍ സംസാരിച്ചു.മില്‍മ സൂപ്പര്‍വൈസര്‍ ബിബിന്‍ പി കെ, എബിന്‍ ചാക്കോ, ഹര്‍ഷ തുടങ്ങിയവര്‍ കര്‍ഷകര്‍ക്കായി ക്ലാസുകള്‍ നയിച്ചു.