
പരമ്പരാഗത കരകൗശലവിദഗ്ധര്‍ക്ക് ടൂള്‍കിറ്റ് ഗ്രാന്‍ഡ്: അപേക്ഷാ തീയതി നീട്ടി
സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട (ഒബിസി) പരമ്പരാഗത കരകൗശല വിദഗ്ധര്‍/കൈപ്പണിക്കാര്‍/പൂര്‍ണ്ണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികള്‍ എന്നിവര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം നല്കി ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാന മാര്‍ഗം കണ്ടെത്തുന്നതിന് പരിശീലനവും പണിയായുധങ്ങള്‍ക്ക് ഗ്രാന്റും നല്കുന്ന പദ്ധതിക്ക് (2025-26 ടൂള്‍കിറ്റ് ഗ്രാന്‍ഡ്) ഓണ്‍ലൈന്‍ അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 25 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കരുത്.60 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.www.bwin.kerala.gov.inഎന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഇതു സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെഎറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍:0484-2983130.
മത്സ്യക്കുഞ്ഞ് വിതരണം
കോഴഞ്ചേരി പന്നിവേലിച്ചിറയിലിളള ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, അനാബസ്, വരാല്, മഞ്ഞക്കൂരി ഇനം മത്സ്യക്കുഞ്ഞുങ്ങള്‍ ജൂലൈ 18 ന് രാവിലെ 11 മണി മുതല്‍ വിതരണം ചെയ്യും. മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലുളള വില ഈടാക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846604473, 9562670128, 0468-2214589.
പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായം: അപേക്ഷാ തീയതി നീട്ടി
മണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സംസ്ഥാനത്തെ ഒബിസി വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം നല്കുന്ന പദ്ധതിക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 25 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കരുത്. 60 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കണം. ഇതു സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0484-2983130.