കേരള ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

അടിമാലി: വിവിധയാവശ്യങ്ങള്‍ ഉന്നയിച്ച് കേരള ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ദേവികുളം ജോയിന്റ് ആര് റ്റി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കള്ള ടാക്സികള്‍ക്കും നിയമവിരുദ്ധമായി നല്കുന്ന റെന്് എ കാറുകള്‍ക്കുമെതിരെ നടപടി സ്വീകരണമെന്നതുള്പ്പെടെ വിവിധയാവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. സംഘടനാ ജില്ലാ പ്രസിഡന്റ് സാന്റോ അടിമാലി പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ ധര്‍ണ്ണക്ക് മുന്നോടിയായി നടന്ന പ്രതിഷേധ മാര്‍ച്ച് സംഘടന സംസ്ഥാന സമിതിയംഗം അനില്‍ ആനച്ചാല്‍ ഫ്ളാഗ് ഓഫ് ചെയ്തു. മാര്‍ച്ച് ജോയിന്റ് ആര് റ്റി ഓഫീസിന് മുമ്പില്‍ പോലീസ് തടഞ്ഞു. ജില്ലാ സെക്രട്ടറി ജോണ്‍ ആനച്ചാല്‍ അധ്യക്ഷത വഹിച്ചു. റോയി കല്ലാര്‍, ബിജു അടിമാലി, ബിനു ചേറ്റുകുഴി, ജോണ്സന് അടിമാലി തുടങ്ങിയവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേത്യത്വം നല്കി.