
മൂന്നാര്‍: മൂന്നാര്‍ ഇക്കാ നഗര്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രമീകരിച്ച പൊതുജല ശ്രോതസ്സില്‍ നിന്നാണ് കുടുംബങ്ങള്‍ക്കിവിടെ കുടിവെള്ളം മുമ്പ് ലഭ്യമായിരുന്നത്. ഈ കുടിവെള്ള ശ്രോതസ്സില്‍ നിന്നും കുടുംബങ്ങള്‍ ഹോസുകളും പൈപ്പുകളും സ്ഥാപിച്ച് വെള്ളമെടുക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ നിലവില്‍ എല്ലാ കുടുംബങ്ങള്‍ക്കും ഒരേ പോലെ ഇവിടെ നിന്നും കുടിവെള്ളം ലഭ്യമാകുന്നില്ലെന്നാണ് പരാതി. ഈ പൊതു കുടിവെള്ള ശ്രോതസ്സില്‍ നിന്നും വെള്ളമെടുക്കുന്നതിന് ചെറിയ തുകയും കുടുംബങ്ങളില്‍ നിന്നും ഈടാക്കുന്നുണ്ട്.
കുടിവെളള വിതരണം ക്രമീകരിക്കുന്നതിനായി ഒരു ജീവനക്കാരനെയും നിയമിച്ചിട്ടുണ്ട്. എല്ലാ കുടുംബങ്ങള്‍ക്കും ഒരെ പോലെ കാര്യക്ഷമമായി കുടിവെള്ളം ലഭിക്കുവാനുള്ള ഇടപെടല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.