EntertainmentKeralaLatest NewsLocal news
വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതാ കലോത്സവം സംഘടിപ്പിച്ചു

അടിമാലി: വനിതാദിനത്തോടനുബന്ധിച്ച് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് വിപുലമായ പരിപാടികളായിരുന്നു ഒരുക്കിയിരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതാ കലോത്സവം സംഘടിപ്പിച്ചത്. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ജോഷി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ ജയന്‍ അധ്യക്ഷത വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നിരവധി വനിതകള്‍ അണിനിരന്ന റാലിയും നടന്നു. പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സ്മിത മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ജോമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.