
രാവിലെ രാജകുമാരി ഇടമറ്റത്ത് പുരയിടത്തിൽ മരംമുറിക്കുന്നതിനിടെയാണ് മരം ദേഹത്ത് വീണ് ടിംബർ തൊഴിലാളിയായ ചെല്ലർകോവിൽ സ്വദേശിയായ പുളിക്കൽ സുബീഷ് ആന്റണി (37) മരിച്ചത്. തലയ്ക്കം ഒടിഞ്ഞു പോയ കരുണ മരം മുറിക്കുമ്പോൾ ഏലത്തിനിടയിലൂടെ നടന്നുവരികയായിരുന്ന ബിനീഷിൻ്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. തലയുടെ ഇടതുവശത്തിന് ഗുരുതര പരിക്കേറ്റ സുബീഷിനെ കൂടെയുണ്ടായിരുന്ന സഹോദരനും,മറ്റു തൊഴിലാളികളും ചേർന്ന് രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാജാക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും .2 വർഷമായി മാങ്ങാത്തൊട്ടിയിൽ താമസിച്ചു ടിംബർ ജോലി ചെയ്‌തു വരികയായിരുന്നു സുബീഷ്.