
അടിമാലി: മാങ്കുളം ടൗണിന് സമീപം ക്ഷീര വികസന വകുപ്പിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. ക്ഷീര വികസന വകുപ്പിന്റെ മൊബൈല്‍ ക്വാളിറ്റി കണ്ട്രോള് ലാബ് വാഹനമാണ് ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്. വാഹനം മാങ്കുളത്തേക്ക് വരുന്നതിനിടയില്‍ പെട്രോള്‍ പമ്പിന് സമീപത്തു വച്ച് പാതയോരത്തെ താഴ്ച്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. വാഹനത്തില്‍ മൂന്ന് പേര് ഉണ്ടായിരുന്നതായാണ് വിവരം. ഇവര്‍ വലിയ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. ചെറിയ പരിക്ക് സംഭവിച്ചവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ക്ഷീര വികസന വകുപ്പിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് സമീപവാസികള്‍ ഓടിയെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. തലകീഴായി മറിഞ്ഞ വാഹനം നിവര്‍ത്തി.