KeralaLatest NewsLocal news

ജില്ലാതല കൺട്രോൾറൂമിൽ ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ തസ്തികയിയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം .

ജില്ലാതല കൺട്രോൾറൂമിൽ ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ തസ്തികയിയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിലാണ് നിയമനം നടത്തുക.അംഗീകൃത സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്ക്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, സോഷ്യോളജി, സോഷ്യൽ സയൻസ് എന്നീ ഏതെങ്കിലും വിഷയങ്ങളിൽ ബിരുദം, കമ്പ്യൂട്ടറുകളിൽ പ്രാവീണ്യം എന്നീ യോഗ്യത ഉള്ള പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അടിയന്തര ഹെൽപ്പ് ലൈനുകളിൽ ജോലി പരിചയമുള്ളവർക്ക് മുൻഗണന നൽകും. പ്രായം 50 വയസ്സിൽ കവിയരുത്. അവസാന തീയതി ഏപ്രിൽ 21 വൈകുന്നേരം അഞ്ചുമണി. അപേക്ഷകൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഇടുക്കി, പൈനാവ് പി. ഓ പിൻ: 685603 എന്ന വിലാസത്തിലോ, നേരിട്ടോ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോറം http://wcd.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 6282406053, 9633545735

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!