
അടിമാലി: കേരള കോണ്‍ഗ്രസ് എം ന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ മലയോര സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. മനുഷ്യനാണ് വലുത് മനുഷ്യ ജീവന്‍ എന്ന സന്ദേശം ഉയര്‍ത്തി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ വന്യജീവിയാക്രമണം തടയണമെന്നാവശ്യപ്പെട്ടും വനം വന്യജീവി സംരക്ഷണ നിയമം ഭേതഗതി ചെയ്യണമെന്നാവശ്യപ്പെട്ടും ഈ മാസം 27ന് ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തുകയാണ്. ഈ പ്രതിഷേധ പരിപാടിയുടെ പ്രചാരണാര്‍ത്ഥമാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ മലയോര സംരക്ഷണ സദസ്സ് സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീര്‍ന്നാകുന്നേല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. റോയിച്ചന്‍ കുന്നേല്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം എം മാത്യു വിഷയാവതരണം നടത്തി. എസ് ഭാഗ്യരാജ്, റെജി മാളിയേക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന ധര്‍ണ്ണാ സമരത്തില്‍ മന്ത്രി റോഷി അഗസ്റ്റിനും പാര്‍ട്ടിയുടെ മറ്റ് എം എല്‍ എമാരും പങ്കെടുക്കും.