ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി മൂന്നാറില്‍ വിവിധ പരിപാടികള്‍ നടന്നു

അടിമാലി: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി അടിമാലി ടി ബി യൂണിറ്റിന്റെയും ചിത്തിരപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും ദേവികുളം സി എച്ച് സി യുടെയും ചട്ട മൂന്നാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അടിമാലി ടി ബി യൂണിറ്റ് തല ക്ഷയരോഗ ദിനാചരണം മൂന്നാറില്‍ നടന്നു. ദിനാചരണത്തിന്റെ ഭാഗമായി മൂന്നാര്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ മൂന്നാര്‍ ഗവണ്മെന്റ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന ക്ഷയരോഗബോധവല്‍ക്കരണ റാലി മൂന്നാര്‍ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ രാജന് കെ അരമന ഫ്ളാഗ് ഓഫ് ചെയ്തു. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപരാജ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ ചിത്തിരപുരം സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷാരോണ്‍ ജോര്‍ജ് മാമന് അധ്യക്ഷത വഹിച്ചു. ഡോ. ആശിഷ് മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ദേവികുളം സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷെറിന് മേരി മാത്യു,ചിത്തിരപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി എസ് രാജേഷ്, ചട്ട മൂന്നാര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിലുമോന്‍ എസ് ജി, രാജാക്കാട് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ശിവാനന്ദന്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധി ശക്തിവേല്‍, വ്യാപാരി വ്യവസായി സമിതി പ്രതിനിധി സി എച്ച് ജാഫര്‍, ലയണ്‍സ് ക്ലബ് പ്രതിനിധി സജീവ് എന്നിവര്‍ സംസാരിച്ചു. ചട്ട മൂന്നാര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷെഫി സുരേഷ് ക്ഷയരോഗ ബോധവല്‍ക്കരണ സെമിനാര്‍ നയിച്ചു.