KeralaLatest NewsLocal news
മൂന്നാറിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പയുടെ പരാക്രമം. ലാക്കാട് എസ്റ്റേറ്റിൽ പടയപ്പ വീട് തകർത്തു

മൂന്നാറിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം. മൂന്നാർ ലാക്കാട് എസ്റ്റേറ്റിൽ കഴിഞ്ഞ രാത്രിയിലായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. എസ്റ്റേറ്റിൽ എത്തിയ പടയപ്പ പ്രദേശവാസിയായ സജുവിന്റെ വീട് തകർത്തു. സജുവും കുടുംബവും ഈ സമയം വീട്ടിലുണ്ടായിരുന്നു. സമീപവാസികളായ തൊഴിലാളികൾ ബഹളം വെച്ചതോടെ പടയപ്പ ഇവിടെ നിന്നും പിൻവാങ്ങി. കഴിഞ്ഞ രണ്ടു ദിവസമായി പടയപ്പ ലാക്കാട് എസ്റ്റേറ്റ് മേഖലയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇവിടെയുള്ള വഴിയോരക്കട തകർത്ത് പൈനാപ്പിളും ചോളവും കാട്ടാന അകത്താക്കിയിരുന്നു.