കേരള കോണ്‍ഗ്രസ് വെള്ളത്തൂവല്‍ മണ്ഡലം കണ്‍വെന്‍ഷനും കുടുംബ സംഗമവും നടന്നു

അടിമാലി: കേരള കോണ്‍ഗ്രസ് വെള്ളത്തൂവല്‍ മണ്ഡലം കണ്‍വെന്‍ഷനും കുടുംബ സംഗമവും അടിമാലി കൂമ്പന്‍പാറയില്‍ നടന്നു. ജോസ് തച്ചലിന്റെ ഭവനത്തിലായിരുന്നു മണ്ഡലം കണ്‍വെന്‍ഷനും കുടുംബ സംഗമവും സംഘടിപ്പിച്ചത്. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തതിനൊപ്പം മെമ്പര്‍ഷിപ്പ് വിതരണവും നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് സജി പൂതക്കുഴിയില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എബി തോമസ് മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക യൂണിയന് സംസ്ഥാന പ്രസിഡന്റ് വര്‍ഗ്ഗീസ് വെട്ടിയാങ്കല്‍ കര്‍ഷകരെ ആദരിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് ബാബു കീച്ചേരി പാര്‍ട്ടിയുടെ ലക്ഷ്യവും നയങ്ങളും സംബന്ധിച്ചുള്ള അവതരണം നടത്തി. പാര്‍ട്ടി മണ്ഡലം സെക്രട്ടറി ജോബിള്‍ കുഴിഞ്ഞാലിയില്, പി വി അഗസ്റ്റിന്, ഡേവിഡ് അറക്കല്‍, പീറ്റര്‍ പൂണേലില്‍, കുര്യാക്കോസ് ചേലമൂട്ടില്‍, ബെന്നി കോട്ടക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.