
അടിമാലി: ഡി കെ എല്‍ എം അടിമാലി മേഖലയുടെയും മഹല്ല് കോര്‍ഡിനേഷന്റെയും നേതൃത്വത്തില്‍ അടിമാലിയില്‍ മീലാദ് റസൂല്‍ സംഗമവും സംയുക്ത റാലിയും സംഘടിപ്പിച്ചു. തിരുനബിയുടെ 1499മത് ജന്മദിനത്തോടനുബന്ധിച്ചാണ് മീലാദ് റസൂല്‍ സംഗമവും മഹല് സംയുക്ത റാലിയും സംഘടിപ്പിച്ചത്. സംഗമത്തിന്റെ ഭാഗമായി അടിമാലി ടൗണ്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ മേഖല ചെയര്‍മാന്‍ ഹാഫിസ് മുഹമ്മദ് ഷെരീഫ് അല്‍ അര്‍ഷദി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന റാലി കോഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ കെ എച്ച് അലി ഫ്‌ളാഗ് ഓഫ് ചെയ്തു.സംയുക്ത റാലിയില്‍ നിരവധിയാളുകള്‍ പങ്ക് ചേര്‍ന്നു.അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി മീലാദ് റസൂല്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഡി കെ എല്‍ എം അടിമാലി മേഖല പ്രസിഡന്റ് നൗഷാദ് മിഫ്താഹി അധ്യക്ഷത വഹിച്ചു.അഷ്‌റഫ് അഷ്‌റഫി പന്താവൂര്‍ മീലാദ് റസൂല്‍ പ്രഭാഷണം നടത്തി.
സയ്യിദ് സുല്‍ഫുദ്ദീന്‍ തങ്ങള്‍ ഓടക്കാസിറ്റി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍ഹി. ഫാ. ഐസക് മേനോത്തുമാലില്‍ കോര്‍എപ്പിസ്‌കോപ്പ, മഠത്തുംമുറി അജിത് ശാന്തി എന്നിവര്‍ സൗഹൃദ സന്ദേശം നല്‍കി. ഹാഫിസ് മുഹമ്മദ് ഷെരീഫ് അല്‍ അര്‍ഷദി ആമുഖപ്രഭാഷണം നടത്തി. സ്വാഗതസംഗം കണ്‍വീനര്‍ അനീഫ അറയ്ക്കല്‍, അടിമാലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്തംഗം കോയ അമ്പാട്ട്,ഗ്രാമപഞ്ചായത്തംഗം റ്റി എസ് സിദ്ദിഖ്, ഡി കെ എല്‍ എം മേഖലാ ട്രഷറര്‍ നിസാര്‍ ബാഖവി,നൗഫല്‍ ബാഖവി,ഫരിദുദ്ദീന്‍ മന്നാനി, സെയ്ത് ഹാജി, എം കെ ജമാലുദീന്‍ മൗലവി, യൂനസ് വള്ളോംപടി, സുനീര്‍ കാര്യമറ്റം എന്നിവര്‍ സംസാരിച്ചു.