Education and careerKeralaLatest NewsLocal news

ദുര്‍ബല വിഭാഗ വികസന പദ്ധതികളിലേക്ക് അപേക്ഷിക്കാം

പട്ടികജാതി വിഭാഗത്തില്‍ അതിദുര്‍ബലരായി പ്രത്യേകം പരിഗണിക്കുന്ന അഞ്ച് സമുദായങ്ങളായ അരുന്ധതിയാര്‍, ചക്കിലിയന്‍, വേടന്‍, നായാടി, കളളാടി വിഭാഗക്കാര്‍ക്കായി പ്രത്യേകം നടപ്പിലാക്കുന്ന ദുര്‍ബല വിഭാഗ വികസന പദ്ധതികളിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. ഭൂമി വാങ്ങല്‍, ഭവന നിര്‍മ്മാണം, ഭവന പുനരുദ്ധാരണം, സ്വയം തൊഴില്‍, കൃഷി ഭൂമി, പഠനമുറി, ടോയ്‌ലറ്റ് നിര്‍മ്മാണം, സ്വയം തൊഴില്‍ പരിശീലനം എന്നിങ്ങനെ വിവിധ പദ്ധതികളിലേക്ക്് അപേക്ഷിക്കാം.


വകുപ്പ് നടപ്പിലാക്കുന്ന ഭുമി വാങ്ങല്‍, ഭവന നിര്‍മ്മാണം, എന്നീ പദ്ധതികള്‍ക്ക് ലൈഫ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് അപേക്ഷിക്കേണ്ടത്. പഠനമുറി പദ്ധതിക്ക് 5 മുതല്‍ 12-ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. പഠനമുറി നിര്‍മ്മിക്കുന്നതിന് മൂന്ന് ലക്ഷം രൂപയാണ് അനുവദിക്കുന്നത്.
ഭവന പുനരുദ്ധാരണത്തിന് 2.5 ലക്ഷം രൂപ അനുവദിക്കും. കഴിഞ്ഞ 5 വര്‍ഷത്തിനുളളില്‍ ഭവന നിര്‍മ്മാണം അല്ലെങ്കില്‍ ഭവന പുനരുദ്ധാരണം എന്നിവയ്ക്ക് ധനസഹായം ലഭിച്ചവര്‍ ആകരുത് അപേക്ഷകര്‍.

സ്വയം തൊഴില്‍ പദ്ധതിക്ക് പ്രോജക്റ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 3 ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും. പ്രായപരിധി: 18-60 വയസ്. ഈ പദ്ധതികളിലേക്ക് അപേക്ഷിക്കുന്നതിനുളള വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. അപേക്ഷ ഫോം ബ്ലോക്ക്, മുനിസിപ്പാലിറ്റി,കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ജൂണ്‍ 30.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!