
മൂന്നാർ :കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് കാട്ടാന കൂട്ടം 301 മേഖലയിൽ എത്തിയത്. പ്രദേശവാസിയായ ഗന്ധകന്റെ വീട് ആന കൂട്ടം തകർത്തു. മുൻ ഭാഗത്തെ ഭിത്തിയും ജനാലയും തകർത്ത അവസ്ഥയിലാണ്

വീട്ടുടമ ചികിത്സ ആവശ്യത്തിനായി പോയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. മേഖലയിൽ എക്കറു കണക്കിന് കൃഷിയിടവും ആനകൂട്ടം നശിപ്പിച്ചു. നിലവിൽ ജനവാസ മേഖലയ്ക്കു സമീപത്തു നിന്നും ഇവ പിൻമാറിയിട്ടില്ല. കാട്ടാന കൂട്ടത്തിനൊപ്പം അപകട കാരിയായ ചക്കകൊമ്പനും ചേർന്നതോടെ ആശങ്കയിലാണ് നാട്ടുകാർ
