ഇടമലക്കുടിയില്‍ പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍

അടിമാലി: 2010 നവംബര്‍ 1 നാണ് സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി രൂപീകരിച്ചത്. ആനമുടി സംരക്ഷിത വനമേഖലക്കുള്ളിലെ 24 സെറ്റില്‍മെന്റുകളിലായി മുതുവാന്‍ വിഭാഗത്തില്‍പെട്ട ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന സ്ഥലമാണ് ഇടമലക്കുടി. ഇവരുടെ ജീവിത സാ ഹചര്യങ്ങള്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ് മാത്രമായിരുന്ന ഇടമലക്കുടിയെ സ്വതന്ത്ര പഞ്ചായത്ത് ആക്കി 2010ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വര്‍ഷമിത്ര പിന്നിട്ടിട്ടും ഇടമലക്കുടിയില്‍ പൂര്‍ണ്ണ തോതില്‍ പഞ്ചായത്തോഫീസ് പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. ഏറ്റവും വേഗത്തില്‍ പഞ്ചായത്ത് ഓഫീസ് ഇടമലക്കുടിയില്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. ഇതിന് വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ ഓഫിസിലേക്കാവശ്യമുളള ഫര്‍ണീച്ചര്‍ കഴിഞ്ഞ ദിവസമെത്തിയിരുന്നു. നിലവില്‍ ദേവികുളത്തെ ക്യാംപ് ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന ഇടമലക്കുടി പഞ്ചായത്ത് ഓഫിസില്‍ വനിതകളടക്കം 13 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണമായി ഇടമലക്കുടിയിലേക്ക് മാറുന്നതോടെ വനിതാ ജീവനക്കാര്‍ക്ക്താമസിക്കാനായി സൊസൈറ്റികുടിയിലെ പഴയ അക്ഷയ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തയാറാക്കിയിട്ടുണ്ട്.
പുരുഷന്‍മാര്‍ക്ക് താമസിക്കുന്നതിനുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തില്‍ തന്നെ താമസ സൗകര്യമൊരുക്കുംകാട്ടാനശല്യം ഒഴിവാക്കുന്നതിനായി ഓഫീസ് കെട്ടിടത്തിനു ചുറ്റും ട്രഞ്ച് നിര്‍മ്മാണം പൂര്‍ത്തിയായി. ഓഫിസിലെ നെറ്റ് കണക്ഷന്‍, കംപ്യൂട്ടറുകള്‍ എന്നിവ മാത്രമാണ് ഇനി ഒരുക്കാനുള്ളത്. ഓഫീസ് പൂര്‍ണ്ണതോതില്‍ ഇവിടെ പ്രവര്‍ത്തനമാരംഭിക്കുന്നത് പ്രദേശവാസികള്‍ക്ക് ആശ്വാസകരമാകും.