Latest NewsLocal news
കല്ലാർകുട്ടി പത്തുചെയിൻ മേഖലയിൽ പട്ടയം അനുവദിക്കുക ; വെള്ളത്തൂവൽ വില്ലേജ് ഓഫീസ് ഉപരോധിച്ചു.

അടിമാലി: കല്ലാർകുട്ടി പത്തുചെയിൻ മേഖലയിൽ പട്ടയം അനുവദിക്കുക എന്നാവിശ്യപ്പെട്ട് കല്ലാർകുട്ടി പട്ടയ അവകാശ സംരക്ഷണ വേദിയുടെ നേത്യത്വത്തിൽ വെള്ളത്തൂവൽ വില്ലേജ് ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം സംരക്ഷണ വേദി മുഖ്യരക്ഷാധികാരി ഫാ. മാത്യൂ വളവനാൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കല്ലാർകുട്ടി പട്ടയ അവകാശ സംരക്ഷണവേദി ചെയർമാൻ പി വി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. റസാഖ് ചുരവേലി, ജെയിൻസ് യോഹന്നാൻ, പി എം തമ്പി , ടി എം ഗോപാലകൃഷ്ണൻ തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.