സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാൻ ;കുടുംബശ്രീ ക്രൈം മാപ്പിങ് ജില്ലാതല കോണ്‍ക്ലേവ് സംഘടിപ്പിച്ചു

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ ജെന്‍ഡര്‍ വികസന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്രൈം മാപ്പിങ് സംഘടിപ്പിച്ചു. ഇടുക്കി കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ് ഉദ്ഘാടനം ചെയ്തു. കുറ്റകൃത്യങ്ങളെ അതിന്റെ ഉറവിടത്തില്‍ നിന്ന് തന്നെ പരിഹരിക്കുന്നതാണ് ക്രൈം മാപ്പിങിന്റെ ലക്ഷ്യമെന്നും അതില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സമുഹത്തിന്റെ താഴെ തട്ടില്‍ വരെ ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പീരുമേട്, ഉടുമ്പന്നൂര്‍, കുമാരമംഗലം, മൂന്നാര്‍, അറക്കുളം, കരുണാപുരം എന്നീ ആറ് പഞ്ചായത്തുകളിലെ 4850 സ്ത്രീകളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വ്വേ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകള്‍ ആകെ 1639 അതിക്രമങ്ങള്‍ നേരിട്ടതായി വെളിപ്പെടുത്തി. സ്ത്രീകളുടെ പങ്കാളിത്തത്തോടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍, പ്രശ്‌നങ്ങള്‍ രഹസ്യാത്മകതയോടെ തുറന്ന് പറയുവാനുള്ള അവസരം നല്‍കുയും, വിവിധ പ്രദേശങ്ങള്‍ തിരിച്ച് രേഖപ്പെടുത്തുന്നതാണ് പദ്ധതി.
കൂടുതല്‍ സ്ത്രീകള്‍ നേരിട്ടത് വാചിക അതിക്രമങ്ങള്‍ ആണെന്നും ബന്ധുക്കളില്‍ നിന്നും അപരിചിതരില്‍ നിന്നു കൂടുതല്‍ അതിക്രമങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് സര്‍വ്വേയില്‍ വ്യക്തമായി. ഓരോ സിഡിഎസിന് കീഴിലും പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ 6 പഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലെയും 50 സ്ത്രീകളില്‍ നിന്നാണ് വിവര ശേഖരണം നടത്തിയത്. പീരുമേട്, ഉടുമ്പന്നൂര്‍, കുമാരമംഗലം, മൂന്നാര്‍, അറക്കുളം, കരുണാപുരം എന്നി പഞ്ചായത്തുകളില്‍ നടത്തിയ സാമ്പിള്‍ സര്‍വേയിലൂടെ വിവരങ്ങള്‍ ശേഖരിച്ചു.
ആറ് പഞ്ചായത്തുകളിലെ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ എഡിഎംസി ജീ ഷിബു,കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഐ എസ് സൗമ്യ ഐ എസ്, ജില്ലാ ഡിവൈഎസ്പി സി.ആര്‍.ബിജു ,ജില്ലാ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എം. .കെ പ്രസാദ്, വനിത ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ എസ് ഗീതാ കുമാരി, അഡ്വ. എം.എം.ലിസി, ജെപിഎം കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ അഖില മരിയ ജോഷി സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ്, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ എഡ്യൂക്കേഷന്‍ ഓഫീസര്‍ വി.ആര്‍ ഷൈലാബായ്, സ്‌നേഹിത കൗണ്‍സിലര്‍ ടി.കെ വിനോജി , സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ ഷീബ ഭാസ്‌കരന്‍, ഹേമ രവി, ജിന്‍സി വര്‍ഗീസ്,ഷോളി ജോസ് കെ. ശശികല , ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാത്തുകുട്ടി മറ്റപ്പള്ളില്‍, പഞ്ചായത്ത് പ്രതിനിധികള്‍, ക്രൈം മാപ്പിംഗ് ജില്ലാ ആര്‍ പി ആന്‍സിയ ദിനേശ്,സിഡിഎസ് അംഗങ്ങള്‍, എഫ്എന്‍എച്ച്ഡബ്ലൂ ആര്‍പിമാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, സ്‌നേഹിതാ സ്റ്റാഫ് എന്നിവര്‍ പങ്കെടുത്തു.