ദേവികുളത്ത് ഫിഷറീസ് വകുപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥലത്ത് അക്വാ പാര്‍ക്കും ഹാച്ച്വറിയും യാഥാര്‍ത്ഥ്യമാക്കും;മന്ത്രി സജി ചെറിയാന്‍

മൂന്നാര്‍: ദേവികുളത്ത് ഫിഷറീസ് വകുപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥലത്ത് അക്വാ പാര്‍ക്കും ഹാച്ച്വറിയും യാഥാര്‍ത്ഥ്യമാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. ദേവികുളം ടൗണിന് സമീപമാണ് ഫിഷറീസ് വകുപ്പിന്റെ അധീനതയില്‍ ഉള്ള ഒരേക്കറില്‍ അധികം ഭൂമിയുള്ളത്. അക്വാ പാര്‍ക്കും ഹാച്ച്വറിയും ഏറ്റവും വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ട നടപടികളുമായി മുമ്പോട്ട് പോകാന്‍ വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ദേവികുളം സാഹസിക അക്കാദമിയുടെ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. ദേവികുളം ടൗണിന് സമീപമുള്ള ഈ ഭൂമിയില്‍ മന്ത്രി ഇന്ന് സന്ദര്‍ശനം നടത്തി. ഫിഷറീസ് വകുപ്പിന്റെ ഈ ഭൂമിയില്‍ കൈയ്യേറ്റം നടന്നിട്ടുണ്ടെങ്കില്‍ ഒഴിപ്പിക്കും. ഫിഷറീസ് വകുപ്പിന്റെ കൂടുതല്‍ പദ്ധതികള്‍ ഇടുക്കിയിലേക്കെത്തുമെന്നും മന്ത്രി വ്യക്തമാക്കി.