ചൊക്രമുടി മലനിരകളില്‍ സന്ദര്‍ശനം നടത്തി മുന്‍ ഡി സി സി പ്രസിഡന്റ് റോയി കെ പൗലോസും കോണ്‍ഗ്രസ് ബൈസണ്‍വാലി മണ്ഡലം കമ്മിറ്റി നേതൃത്വവും

അടിമാലി: ചൊക്രമുടി മലനിരകളിലെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി മുന്‍ ഡി സി സി പ്രസിഡന്റ് റോയി കെ പൗലോസിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് ബൈസണ്‍വാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ചൊക്രമുടി മലനിരകളുടെ ഭാഗമായ ഒറ്റമരം, പച്ചപ്പുല്ല്, പെരപ്പാറ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തിയത്. കുത്തക പാട്ട ഭൂമിയുടെ മറവില്‍ പ്രദേശത്ത് കൈയ്യേറ്റ ശ്രമം നടക്കുന്നുവെന്നും ഈ മേഖലകളില്‍ ഉണ്ടായിട്ടുള്ള കൈയ്യേറ്റം സര്‍ക്കാര്‍ അടിയന്തരമായി പരിശോധിക്കണമെന്ന് റോയി കെ പൗലോസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ബൈസണ്‍വാലി മണ്ഡലം പ്രസിഡന്റ് തോമസ് നിരവത്തുപറമ്പില്‍,വി ജെ ജോസഫ്, എം എം ബേബി, അലോഷി തിരുതാളില്‍, ബേബി, ഷാബു, സിജു ജേക്കബ്, ഗുണശേഖരന്‍ തുടങ്ങി വിവിധ പ്രദേശിക നേതാക്കളും സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു.
ചൊക്രമുടി മേഖലയില്‍ സര്‍ക്കാരിന്റെ കൈവശം ഉള്ള 870 ഏക്കര്‍ തരിശ് ഭൂമി സര്‍വ്വേ നടത്തി അടയാളപ്പെടുത്തി കയ്യേറ്റക്കാരില്‍ നിന്നും ഒഴിപ്പിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.