KeralaLatest NewsLocal news

വേണ്ട ലഹരിയും ഹിംസയും; ഡിവൈഎഫ്‌ഐ ജാഗ്രതാ പരേഡ് സംഘടിപ്പിച്ചു

അടിമാലി: വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ജാഗ്രതാ പരേഡ് സംഘടിപ്പിച്ചു. പൊതു സമൂഹത്തില്‍ ലഹരിയുടെ വ്യാപനവും ഉപയോഗവും കുറക്കാന്‍ ലക്ഷ്യമിട്ട് ഡി വൈ എഫ് ഐ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ജാഗ്രതാ പരേഡ് സംഘടിപ്പിച്ചത്.

ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഷംനാസ് അധ്യക്ഷനായി. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി സി എസ് സുധീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി തേജസ് കെ ജോസ്, ടി കെ സുധേഷ് കുമാര്‍, നിഖില്‍ ഷാജന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!