കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്സ് യൂണിയന്റെ ജില്ലാ സമ്മേളനം നാളെ അടിമാലിയില്‍ നടക്കും

അടിമാലി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്സ് യൂണിയന്റെ ജില്ലാ സമ്മേളനം നാളെ അടിമാലിയില്‍ നടക്കും. സംഘടനയുടെ മൂപ്പത്തിമൂന്നാമത് ജില്ലാ സമ്മേളനമാണ് നാളെ നടക്കുന്നത്. പത്ത് വര്‍ഷത്തിന് ശേഷമാണ് സംഘടനയുടെ ജില്ലാ സമ്മേളനത്തിന് അടിമാലി വേദിയാകുന്നത്. അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന സമ്മേളനം അഡ്വ. എ. രാജ എം എല്‍ എ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി രാവിലെ 9.30 ന് ഗവണ്മെന്റ് ഹൈസ്ക്കൂള് പരിസരത്ത് നിന്ന് പെന്ഷന് കുടുംബാംഗങ്ങള്‍ അണിനിരക്കുന്ന പ്രകടനം ആരംഭിക്കും. 33 കൊടികള്‍ പിടിച്ച് 33 ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പ്രകടനത്തിന് നേതൃത്വം നല്‍കും. പ്രകടനം പഞ്ചായത്ത് ഗ്രൗണ്ടില്‍ സമാപിച്ച ശേഷം ജില്ലാ പ്രസിഡന്റ് കെ.കെ സുകുമാരന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് അടിമാലി ബ്ലോക്ക് സാംസ്കാരിക വേദിയുടെ കലാകാരന്മാര് ആലപിക്കുന്ന സ്വാഗത ഗാനത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. പ്രതിനിധി സമ്മേളനം സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി ആര് രാഘുനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറി എ എന്‍ ചന്ദ്രബാബു റിപ്പോര്‍ട്ടും, ജില്ലാ ട്രഷറര്‍ റ്റി ചെല്ലപ്പന് കണക്കും അവതരിപ്പിക്കും.സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ചന്ദ്രന് വരണാധികാരിയായി തിരഞ്ഞെടുപ്പും നടക്കും.