സ്വകാര്യബസ് റോഡില്‍ നിന്നും തേയില തോട്ടത്തിലേക്ക് തെന്നി നീങ്ങി:മാങ്കുളത്തു നിന്നും അടിമാലിക്ക് പോയ ബസ് ആണ് അപകടത്തിൽ പെട്ടത്.

മാങ്കുളം: കല്ലാര്‍ മാങ്കുളം റോഡില്‍ കൈനഗിരിക്ക് സമീപം സ്വകാര്യബസ് റോഡില്‍ നിന്നും പാതയോരത്തേക്ക് നിരങ്ങി നീങ്ങി. വ്യാഴാഴിച്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ബസ് മാങ്കുളത്തു നിന്നും അടിമാലിക്ക് വരുന്നതിനിടയില്‍ വളവോടും ഇറക്കത്തോടും കൂടിയ ഭാഗത്ത് വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. റോഡില്‍ നിന്നും ബസ് പാതയോരത്തേക്ക് നിരങ്ങി നീങ്ങിയെങ്കിലും ഇവിടെ നിന്നും വാഹനം താഴ്ച്ചയിലേക്ക് പതിക്കാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
സംഭവ സമയത്ത് വാഹനത്തില്‍ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്ക് സംഭവിച്ചില്ല. വാഹനം തട്ടിയതിനെ തുടര്‍ന്ന് ഇവിടെ സ്ഥാപിച്ചിരുന്ന വൈദ്യുതി തൂണുകള്‍ തകര്‍ന്നു. വാഹനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഈ ഭാഗത്ത് മുമ്പും നിരവധി വാഹനാപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പലപ്പോഴും അപകടങ്ങള്‍ ഒഴിവായി പോകുന്നത് തലനാരിഴക്കാണ്. വീതികുറവുള്ള ഈ ഭാഗത്ത് വളവില്‍ വീതി വര്‍ധിപ്പിക്കണമെന്നും പാതയോരത്ത് സുരക്ഷാവേലി സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.