
അടിമാലി: അടിമാലി ടൗണ്‍ ജുമാമസ്ജിദ് അങ്കണത്തിലാണ് ദക്ഷിണ കേരള ലജനത്തുല്‍ മുഅല്ലിമീന്‍ അടിമാലി മേഖലയും മഹല്ല് കോഡിനേഷനും സംയുക്തമായി നടത്തുന്ന മീലാദ് റസൂല്‍ സംഗമം നടന്നത്. പോയ വര്‍ഷങ്ങളിലും മീലാദ് റസൂല്‍ സംഗമം നടന്നിരുന്നു. പരിപാടിയുടെ ഭാഗമായി ഫലസ്തീന് ഐക്യദാര്‍ഡ്യ മീലാദ് സന്ദേശറാലിയും മാനവ സൗഹാര്‍ദ്ദ സമ്മേളനവും നടന്നു.
പതാക ഉയര്‍ത്തലോടെ പരിപാടിക്ക് തുടക്കം കുറിച്ചു. ഡി കെ എല്‍ എം അടിമാലി മേഖല പ്രസിഡന്റ് നൗഷാദ് മിഫ്താഹി പതാക ഉയര്‍ത്തി. കോഡിനേഷന്‍ കമ്മിറ്റി ചെയര്മാന് കെ എച്ച് അലി റാലി ഫ്്ളാഗ് ഓഫ് ചെയ്തു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. എ രാജ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി.
പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ബഷീര്‍ പഴമ്പള്ളിത്താഴം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫാ.ജോബിന് മര്‍ക്കോസ് മൈലാത്തോട്ടത്തില്‍, ശിവഗിരിമഠം വേദതീര്ത്ഥസ്വാമികള് എന്നിവര്‍ മതസൗഹാര്‍ദ സന്ദേശം നല്കി. ഡി കെ എല്‍ എം അടിമാലി മേഖല ചെയര്മാന് ഹാഫിസ് മുഹമ്മദ് ഷെരീഫ് അല്‍ അര്‍ഷദി ആമുഖപ്രഭാഷണം നടത്തി. പൊതു സമ്മേളനത്തിന് ശേഷം മീലാദ് റസൂല്‍ സംഗമം നടന്നു. ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉല്‍മ എറണാകുളം ജില്ലാ സെക്രട്ടറി അല്‍ഉസ്താദ് മുഹമ്മദ് തൗഫിഖ് ബദ്രി മീലാദ് റസൂല്‍ പ്രഭാഷണം നടത്തി.
അടിമാലി ടൗണ്‍ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് ഷെരീഫ് അല്‍ അര്‍ഷദി നൗഫല്‍ ബാഖവി, നിസാര്‍ ബാഖവി, അഷ്റഫ് ഫൈസി, അനസ് ഇബ്രാഹിം, സുനീര്‍ കാരിമാറ്റം എന്നിവര്‍ സംസാരിച്ചു. വിവിധ മസ്ജിദുകളുടെ ഇമാമുമാര്‍ കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.