മാങ്കുളം ഗ്രാമപഞ്ചായത്തിൻ്റെ നവീകരിച്ച ഫ്രണ്ട് ഓഫീസിൻ്റെ ഉദ്ഘാടനവും ശുചിത്വ പ്രഖ്യാപനവും നടന്നു

മാങ്കുളം: മാങ്കുളം ഗ്രാമപഞ്ചായത്തിൻ്റെ നവീകരിച്ച ഫ്രണ്ട് ഓഫീസിൻ്റെ ഉദ്ഘാടനവും മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായുള്ള തദ്ദേശസ്ഥാപനതല ശുചിത്വ പ്രഖ്യാപനവും നടന്നു. അഡ്വ എ രാജ എം എൽ എ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെത്തുന്ന ആളുകൾക്ക് കൂടുതൽ സൗകര്യപ്രദമായി മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് കൂടുതൽ വിപുലമായ ഫ്രണ്ട് ഓഫീസ് സംവിധാനം ക്രമീകരിച്ചിട്ടുള്ളത്. ഫ്രണ്ട് ഓഫീസും ഇരിപ്പിടങ്ങളും ഫീഡിംഗ് റൂമുമടക്കം പുതിയതായി ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിൻ്റെ മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി പഞ്ചായത്ത് പരിധിയിൽ തദ്ദേശസ്ഥാപനതല ശുചിത്വ പ്രവർത്തനങ്ങൾ പഞ്ചായത്ത് നടത്തിയിരുന്നു. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഗീത ആനന്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീർണാകുന്നേൽ മുഖ്യ പ്രഭാഷണം നടത്തി.
തദ്ദേശസ്ഥാപനതല ശുചിത്വ പ്രഖ്യാപനത്തിൻ്റെ ഭാഗമായി ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിൽ ആൻ്റണി, ജില്ലാ പഞ്ചായത്തംഗം അഡ്വ.എം ഭവ്യ, ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ ജോസ്, പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സി ഡി എസ് ഭാരവാഹികൾ, വ്യാപാരി സംഘടന ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.