കുണ്ടള അണക്കെട്ടില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശന ടിക്കറ്റ് ഏര്‍പ്പെടുത്തി

മൂന്നാര്‍: മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ കുണ്ടള അണക്കെട്ടില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശന ടിക്കറ്റ് ഏര്‍പ്പെടുത്തി.6 ലക്ഷം രൂപ ചിലവിട്ട് ഹൈഡല്‍ ടൂറിസം വകുപ്പ് അണക്കെട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് സന്ദര്‍ശകരുടെ സൗജന്യ പ്രവേശനം അവസാനിപ്പിച്ചത്.10 രൂപയാണ് പ്രവേശന നിരക്ക്.ബോട്ടിംഗ് ആസ്വദിക്കാന്‍ പ്രത്യേക ബോട്ടിംഗ് ചാര്‍ജ്ജ് നല്‍കണം.കുട്ടികള്‍ക്കുള്ള മിനി പാര്‍ക്ക്, കൈവിരികള്‍ എന്നിവ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സജ്ജമാക്കി.പെഡല്‍ ബോട്ടുകളും ശിക്കാര ബോട്ടുകളുമടക്കം വ്യത്യസ്ത തരത്തിലുള്ള ബോട്ട് സര്‍വ്വീസുകള്‍ കുണ്ടളയില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.മൂന്നാറില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരത്താണ് കുണ്ടള അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.ദിവസവും 800 മുതല്‍ 1000 സന്ദര്‍ശകര്‍ വരെ ഇവിടെയെത്തി മടങ്ങുന്നു.നിലവില്‍ വിനോദ സഞ്ചാരത്തിനെത്തുന്ന വിദ്യാര്‍ത്ഥികളുടെ തിരക്ക് അണക്കെട്ടില്‍ അനുഭവപ്പെടുന്നുണ്ട്.