
ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് 11ന്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് പരാതികള്‍ സ്വീകരിക്കുന്നതിനായി ജൂലൈ 11ന് രാവിലെ 11ന് കൊന്നത്തടി പത്താം വാര്‍ഡ് എ.ഡി. എസ് കെട്ടിടം, പുല്ലുകണ്ടത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് നടത്തും. പരാതിക്കാര്‍, ബന്ധപ്പെട്ട മേറ്റുമാര്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ എന്നിവര്‍ ആവശ്യമായ രേഖകളുമായി ഹാജരാകണം.
കേരള മോട്ടോർ തൊഴിലാളി പെൻഷൻ മസ്റ്ററിംഗ്
2024 ഡിസംബർ 31 വരെ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ നിന്നും പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 2025 ഓഗസ്റ്റ് 24 നകം വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണം. വിശദവിവരങ്ങൾക്ക് ഇടുക്കി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04862 – 220308
ടെൻഡർ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിൽ നെടുങ്കണ്ടം അഡീഷണൽ ശിശുവികസന പദ്ധതി ആഫീസിന്റെ പരിധിയിലുള്ള രാജാക്കാട്, രാജകുമാരി,സേനാപതി, ഉടുമ്പൻചോല പഞ്ചായത്തുകളിലെ അങ്കണവാടികളിൽ ഓഗസ്റ്റ് 1 മുതൽ 2026 മാർച്ച് 31 വരെ കോഴിമുട്ടയും പാലും വിതരണം ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. പാലിനും മുട്ടയ്ക്കും പ്രത്യേകം ടെൻഡറുകൾ അതാത് പഞ്ചായത്ത് അടിസ്ഥാനത്തിൽ സമർപ്പിക്കണം. ടെൻഡറുകൾ ജൂലൈ 20 ന് ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കും. 2 മണിക്ക് തുറന്നു പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്കും ടെൻഡർ ഫോമിനും രാജകുമാരിയിലുള്ള നെടുങ്കണ്ടം അഡീഷണൽ ശിശുവികസന പദ്ധതി ആഫീസുമായി ബന്ധപ്പെടണം. ഫോൺ:9188959717,9961006278