KeralaLatest NewsLocal news
കത്തിപ്പാറയില്‍ വച്ച് വാഹനത്തില്‍ കഞ്ചാവ് കടത്തികൊണ്ടു വന്ന ഒരാള്‍ പോലീസിന്റെ പിടിയിലായി

അടിമാലി: അടിമാലി കത്തിപ്പാറയില്‍ വച്ച് വാഹനത്തില്‍ കഞ്ചാവ് കടത്തികൊണ്ടു വന്ന ഒരാള്‍ പോലീസിന്റെ പിടിയിലായി. വാളറ പത്താംമൈല്‍ സ്വദേശി റെജിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂമ്പന്‍പാറ ഓടക്കാസിറ്റി സ്വദേശിയായ മനു മണിയെന്നയാള്‍ സ്ഥലത്തു നിന്നും പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. കാറിനുള്ളില്‍ കടത്തികൊണ്ടു വരികയായിരുന്ന ഒരു കിലോക്ക് മുകളില്‍ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.
കഞ്ചാവ് കടത്താനുപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഓടി രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതികള്‍ കഞ്ചാവ് എവിടെ നിന്നും കൊണ്ടു വന്നു എവിടേക്കാണ് കൊണ്ടുപോയിരുന്നത് തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.