
മാങ്കുളം: മാങ്കുളത്ത് ക്യാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ആരോഗ്യവകുപ്പ്, ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍, എന്‍ എച്ച് എം, കൊച്ചിന്‍ ക്യാന്‍സര്‍ റീജ്യണല്‍ സെന്റര്‍, ഐ എം എ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു മാങ്കുളത്ത് ക്യാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചത്. പരിപൂര്‍ണ്ണ എന്ന പേരില്‍ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന രോഗനിര്‍ണയ ക്യാമ്പിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി നടത്തിയത്. മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
അമൃത ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗം ക്യാമ്പിന് നേതൃത്വം നല്‍കി. ലയണ്‍സ് ക്ലബ്ബ് റീജ്യണല്‍ ചെയര്‍മാന്‍ കെ എന്‍ മുരളി അധ്യക്ഷത വഹിച്ചു. ഡോ. നീതു മുഖ്യ പ്രഭാഷണം നടത്തി. അടിമാലി ലയണ്‍സ് ക്ലബ് പ്രസിഡന്റ് എ പി ബേബി, ഡോക്ടര്‍ ഷാരോണ്‍, മനോജ് കുര്യന്‍, ജയന്‍ എം ഡി, പി എന്‍ പ്രകാശ്, പി ജെ ജോസഫ്, മനു തെക്കേതില്‍, രഞ്ചിത്ത ശ്രീധര്‍ തുടങ്ങിയവര്‍ സംസാരിച്ചു.