
തിരുവനന്തപുരം നന്ദൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം ശിക്ഷ. 12 ലക്ഷം രൂപ പിഴയും വിധിച്ചു. എല്ലാ കേസുകളിലുമായി 26 വർഷം ആകെ തടവ്. ഇതിൽ എട്ട് വർഷം കുറഞ്ഞ് 18 വർഷം ശിക്ഷ അനുഭവിക്കണം. പിഴ തുക അമ്മയുടെ സഹോദരൻ ജോസിന് നൽകണമെന്ന് നിർദേശം. കൂട്ടക്കൊലയിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് ജോസ്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് ആറാം കോടതിയാണ് വിധി പറഞ്ഞത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
പക്ഷേ പാലൂട്ടി വളർത്തിയ അമ്മയെയും അച്ഛനെയും സഹോദരിയെയും അന്ധയായ നിരാലംബയായ സ്ത്രീയെയും കൊലപ്പെടുത്തിയത് അപൂർവ്വമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തന്റെ മേൽക്കുള്ള അവരുടെ വിശ്വാസത്തെ ചൂഷണം ചെയ്താണ് കൊലപാതകങ്ങൾ നടത്തിയത്. കൃത്യം നടന്നതിനു മുൻപും ശേഷവും പ്രതിക്ക് മാനസിക പ്രശ്നമുണ്ടായിരുന്നില്ല. പ്രതിക്ക് മാനസാന്തര സാധ്യത ഇല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. നാടിനെ നടുക്കിയ കൂട്ടക്കൊലയിൽ വിധി പ്രസ്താവിക്കുന്നത് 7 വർഷം നീണ്ട വിചാരണക്കൊടുവിലാണ്.