
അഴുത ബ്ലോക്കില്‍ വിവിധ പ്രവൃത്തികള്‍ക്ക് ഇ-ടെന്‍ഡര്‍
അഴുത ബ്ലോക്ക് പഞ്ചായത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ 12 പ്രവൃത്തികള്‍ക്ക് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലും അഴുത ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869 232790
ടെന്‍ഡര്‍
പീരുമേട് താലൂക്കാശുപത്രിയില്‍ കാസ്പ്, ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ., ആരോഗ്യകിരണം എന്നീ വിഭാഗങ്ങളില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്തതും, ആശുപത്രിയിലെ ലാബിന്റെ പ്രവര്‍ത്തന സമയത്തിന് ശേഷമുളളതുമായ അനുബന്ധമായി പറയുന്ന ലാബ് ടെസ്റ്റുകള്‍, എക്‌സറേ, ഇ.സി.ജി. എന്നിവ 2024 എപ്രില്‍ 01 മുതല്‍ 2025 മാര്‍ച്ച് 31 വരെ ചെയ്യുന്നതിന് താല്പര്യമുളള ലാബുകളില്‍ നിന്നും ലഭ്യമായ ടെസ്റ്റുകള്‍, അവയുടെ നിരക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തി മത്സരാടിസ്ഥാനത്തില്‍ മുദ്ര വെച്ച ടെന്ററുകള്‍ ക്ഷണിച്ചു.

ടെന്‍ഡര്‍ ഫോമുകള്‍ മാര്‍ച്ച് 18 ന് ഉച്ചക്ക് 1 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ലഭിക്കും. അന്നേദിവസം നാലുമണി വരെ ഫോമുകള്‍ സ്വീകരിക്കും. മാര്‍ച്ച് 19ന് രാവിലെ 10.00 ന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍ 04869 232424.
വാക് ഇന്‍ ഇന്റര്‍വ്യു നാളെ (6)
ഇടുക്കി ഗവ:മെഡിക്കല്‍ കോളേജില്‍ വിവധ വിഭാഗങ്ങളിലേക്ക് ജൂനിയര്‍ റസിഡന്റ്മാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍് നിയമനം നടത്തുന്നതിന് മാര്‍ച്ച് 6 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.ബി.ബി.എസ്,ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി അല്ലെങ്കില്‍ കെ.എസ്.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടുസര്‍ട്ടിഫിക്കറ്റ്, എം.ബി.ബി.എസ് മാര്‍ക്ക് ലിസ്റ്റുകള്‍, എം.ബി.ബി.എസ്, പി.ജി സര്‍ട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ കെ.എസ്.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും (ആധാര്‍/പാന്‍കാര്‍ഡ്) സഹിതം ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിന്റെ ഓഫീസില്‍ മാര്‍ച്ച് 6 ന്് 11 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862-233075
ടെന്‍ഡര്‍
പീരുമേട് താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് ചികിത്സാര്‍ത്ഥം ആവശ്യമായി വരുന്ന വിവിധ യു.എസ്.ജി സകാനിംഗുകള്‍, ചുരുങ്ങിയ നിരക്കില്‍ ചെയ്ത് തരുന്നതിന് താല്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമായ ടെസ്റ്റുകള്‍, അവയുടെ നിരക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തി മത്സരാടിസ്ഥാനത്തില്‍ മുദ്ര വെച്ച ടെന്ററുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ മാര്‍ച്ച് 18 ന് ഉച്ചക്ക് 1 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ലഭിക്കും. അന്നേദിവസം നാലുമണി വരെ ഫോമുകള്‍ സ്വീകരിക്കും. മാര്‍ച്ച് 19ന് ഉച്ചക്ക് 2.00 ന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍ 04869 232424.

ഇലക്ട്രിക്കല്‍, എ.സി പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു
പീരുമേട് താലൂക്കാശുപത്രിയിലെ 680 സ്‌ക്വയര്‍ ഫീറ്റുള്ള ഫാര്‍മസി സ്റ്റോറില്‍ ഇലക്ട്രിക്കല്‍ ഉള്‍പ്പെടെയുള്ള അനുബന്ധമായ പ്രവൃത്തികളും ചെയ്ത് ഏ.സി സ്ഥാപിക്കുന്നതിന് താല്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ മുദ്ര വെച്ച ടെന്ററുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ മാര്‍ച്ച് 14 ന് ഉച്ചക്ക് 1 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ലഭിക്കും. അന്നേദിവസം നാലുമണി വരെ ഫോമുകള്‍ സ്വീകരിക്കും. മാര്‍ച്ച് 15ന് രാവിലെ 10 മണിക്ക് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 04869 232424.