
മൂന്നാര്‍: മൂന്നാര്‍ പഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് കാലികളെ വിതരണം ചെയ്തതില്‍ അഴിമതി നടന്നെന്നാരോപിച്ചും സംഭവത്തില്‍ പദ്ധതി നിര്‍വ്വഹണം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടും സിപിഐ മൂന്നാര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. മൂന്നാര്‍ പഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ഗുണമേന്മയില്ലാത്ത കാലികളെ വിതരണം ചെയ്യാന്‍ എത്തിച്ചുവെന്നും ഇതിനെ പിന്തുടര്‍ന്ന് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേട് നടന്നുവെന്നുമാണ് സി പി ഐ മൂന്നാര്‍ മണ്ഡലം കമ്മിറ്റിയുടെ ആരോപണം.
പ്രതിഷേധ സൂചകമായി സി പി ഐ പ്രവര്‍ത്തകര്‍ വെറ്ററിനറി പോളി ക്ലിനിക് ഉപരോധിച്ചു. മണ്ഡലം സെക്രട്ടറി ടി ചന്ദ്രപാല്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് സിപിഐ വകുപ്പു മന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഉപരോധസമരത്തില്‍ ടി എം മുരുകന്‍, സന്തോഷ് പണ്ഡ്യന്‍, പി കാമരാജ്, ഡേവിഡ് തുടങ്ങിയവര്‍ സംസാരിച്ചു.