
അടിമാലി: സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ മുക്ത നവകേരളം പരിപാടിയുടെ ഭാഗമായിട്ടാണ് അടിമാലി ബ്ലോക്ക് പഞ്ചായത്ത് തല ശുചിത്വ പ്രഖ്യാപനം സംഘടിപ്പിച്ചത്. അടിമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ 5 പഞ്ചായത്തുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പഞ്ചായത്തുകളിലൊക്കെയും കഴിഞ്ഞ ദിവസങ്ങളില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് തല ശുചിത്വ പ്രഖ്യാപനവും നടത്തിയത്.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ബേബി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച പഞ്ചായത്തായി പള്ളിവാസല്‍ പഞ്ചായത്തിനെയും ഹരിത കര്‍മ്മസേനയായി വെള്ളത്തൂവല്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മസേനയേയും മികച്ച സര്‍ക്കാര്‍ സ്ഥാപനമായി സി എച്ച് സി ചിത്തിരപുരത്തേയും തിരഞ്ഞെടുത്തു.