അടിമാലി സര്‍ക്കാര്‍ ടെക്്‌നിക്കല്‍ ഹൈസ്‌ക്കൂളിനായി വിശാലമായ സ്‌കൂള്‍ മൈതാനം ഒരുങ്ങുന്നു

അടിമാലി: അടിമാലി സര്‍ക്കാര്‍ ടെക്്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ കെട്ടിടത്തോട് ചേര്‍ന്ന് തന്നെയാണ് വിശാലമായ സ്‌കൂള്‍ മൈതാനം നിര്‍മ്മിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുള്ള 1 കോടി രൂപ ചിലവഴിച്ചാണ് മൈതാനം യാഥാര്‍ത്ഥ്യമാക്കുന്നത്. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടാണ് മൈതാനം നിര്‍മ്മിക്കുന്നത്. മൈതാനത്തിന്റെ പ്രാഥമിക നിര്‍മ്മാണ ജോലികള്‍ ആരംഭിച്ച് കഴിഞ്ഞു.മൈതാനത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം അഡ്വ. എ രാജ എം എല്‍ എ നിര്‍വ്വഹിച്ചു.
ഉദ്ഘാടന ചടങ്ങില്‍ അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സോളമന്‍ പി എ, സ്‌കൂള്‍ സൂപ്രണ്ട് കുര്യാക്കോസ് ടി പി, നാദിഷ പി എന്‍, പി ടി എ ഭാരവാഹികള്‍, മുന്‍ പി ടി എ ഭാരവാഹികള്‍, അലുംനി അസോസിയേഷന്‍ ഭാരവാഹികള്‍, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്‌കൂളിന്റെ മാത്രമല്ല അടിമാലിയുടെ കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്ത് നല്‍കും വിധം മൈതാനം പണികഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.