ചിത്തിരപുരം ഗവണ്‍മെന്റ് ഐ ടി ഐയിലെ വിദ്യാര്‍ത്ഥികള്‍ ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു

അടിമാലി: സ്വച്ഛത ഹി സേവ 2024ന്റെ ഭാഗമായി ചിത്തിരപുരം ഗവണ്‍മെന്റ് ഐ ടി ഐയിലെ വിദ്യാര്‍ത്ഥികള്‍ ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു. ചിത്തിരപുരം ഐ റ്റി ഐയിലെ ഇലക്ട്രീഷ്യന്‍ ട്രെയിഡ് സിവില്‍ ട്രെയിഡ് വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. ചിത്തിരപുരം മുതല്‍ രണ്ടാംമൈല്‍ വരെയുള്ള ഭാഗത്ത് വിദ്യാര്‍ത്ഥികള്‍ ശുചീകരണം നടത്തി. പാതയോരത്ത് നിക്ഷേപിച്ചിരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളടക്കം കുട്ടികള്‍ ശേഖരിച്ചു. ശേഖരിച്ച മാലിന്യം ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറി. പാതയോരം മാലിന്യമുക്തമാക്കി തീര്‍ക്കുകയെന്നതിനൊപ്പം പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ചും മാലിന്യം വലിച്ചെറിയാതിരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ആളുകളെ ബോധവാന്‍മാരാക്കുകയെന്ന ലക്ഷ്യവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്നു.