KeralaLatest NewsLocal news
വഖഫ് ഭേദഗതി നിയമം; കേന്ദ്ര സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

അടിമാലി: വഖഫ് ഭേദഗതി നിയമം പാസാക്കിയ കേന്ദ്ര സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ വിവിധ ഇടങ്ങളില്‍ നടത്തിയ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു അടിമാലിയിലും ഐക്യ ദാര്‍ഡ്യ പ്രകടനം നടന്നത്. ബിജെപി അടിമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം നടന്നത്. വഖഫ് ഭേദഗതി നിയമത്തെ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി എതിര്‍ത്തുവെന്നാരോപിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ എം പിയുടെ കോലം കത്തിച്ചു.
പ്രകടനത്തില്‍ ബിജെപി ജില്ല ജനറല്‍ സെക്രട്ടറി വി.എന്‍.സുരേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വി.കെ. ഓമനക്കുട്ടന്, അഡ്വ.രാജീവ് പ്ലാമൂട്ടില്‍, മണ്ഡലം വൈ. പ്രസിഡന്റ് മഹേഷ് പൗലോസ്, സി.എന്‍. മധുസൂതനന്, കെ ജെ ജോണ്സണ്, ഡോ. ജോയി കോയിക്കക്കുടി, കതിരേശന്, ബി ഡി ജെ എസ് ജില്ലാ സെക്രട്ടറി സന്തോഷ് തോപ്പില്‍ എന്നിവര്‍ പങ്കെടുത്തു.