KeralaLatest NewsNational

താഴെത്തട്ടിൽ പാർട്ടി അതീവ ദുർബലം; കൊഴിഞ്ഞുപോക്ക് കൂടുന്നു’, പാർട്ടി കോൺഗ്രസിൽ വിമർശനവുമായി കേരള ഘടകം

സംഘടനാ റിപ്പോർട്ടിന്റെ ചർച്ചയിൽ വിമർശനവുമായി കേരള ഘടകം.താഴെത്തട്ടിൽ പാർട്ടി അതീവ ദുർബലമെന്നും കൊഴിഞ്ഞു പോക്ക് കൂടുന്നുവെന്നും പി കെ ബിജു. പ്രായപരിധി തിരിച്ചടിയായെന്ന് തമിഴ് നാട് ഘടകം പാർട്ടി കോൺഗ്രസ്സിൽ നിലപാട് അറിയിച്ചു.ദേശീയ തലത്തിൽ പാർട്ടിയുടെ സംഘടനാ ചിത്രം വിശദീകരിച്ചു കൊണ്ടാണ് സംഘടനാ റിപ്പോർട്ടിലെ ചർച്ചയിൽ കേരളത്തിൽ നിന്നുള്ള അംഗം പി കെ ബിജു സംസാരിച്ചത്. താഴെത്തട്ടിൽ പാർട്ടി അതീവ ദുർബലം, കൊഴിഞ്ഞുപോക്ക് ഗുരുതരമാണ്. പല സംസ്ഥാനങ്ങളിലും അംഗത്വം കുറയുകയാണ്. കേരളത്തിൽ ഉൾപ്പെടെ ഈ പ്രശ്നമുണ്ട്.കാലങ്ങളായി പാർട്ടിയുടെ പ്രവർത്തനം സജീവമായി ഹിമാചൽപ്രദേശിൽ 2056 അംഗങ്ങൾ മാത്രമാണ് ഉള്ളത്. പാർട്ടിക്ക് ഒരു എംപിയുള്ള രാജസ്ഥാനിൽ ആകട്ടെ 5232 പാർട്ടി മെമ്പർമാർ മാത്രമേ ഉള്ളൂവെന്നും പി കെ ബിജു വ്യക്തമാക്കി. പുതിയ അംഗങ്ങളുടെ വരവും കൊഴിഞ്ഞുപോക്കും കൂടുതൽ കേരളത്തിലാണ്. ഭൂപ്രശ്നങ്ങൾ അടക്കം ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുന്നില്ലെന്നും അടിയന്തര ഇടപെടൽ വേണമെന്നും പികെ ബിജു ആവശ്യപ്പെട്ടു. അതേസമയം, ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായും,ബിജെപിയുമായും പാർട്ടി ഒരേ സമയം പോരാടുകയാണെന്നും, കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ വേണമെന്നും ബംഗാൾ ഘടകം ആവശ്യപ്പെട്ടു.ത്രിപുരയിൽ ബിജെപിയുടെ അക്രമ രാഷ്ട്രീയത്തെ ദേശീയ തലത്തിൽ പാർട്ടി പ്രചരണമാക്കണമെന്നാണ് ത്രിപുര ഘടകത്തിന്റെ ആവശ്യം. പ്രായ പരിധി നടപ്പാക്കുന്നത്, ജില്ലാ കമ്മറ്റികളിലും താഴെ തട്ടിലും പ്രതിസന്ധി ഉണ്ടാക്കുന്നു എന്നാണ് തമിഴ്നാട് ഘടകത്തിന്റെ നിലപാട്. കേരളത്തിന്റെ ഗ്രൂപ്പ് ചർച്ചയിൽ പ്രായപരിധി നിർദേശം ഉയർന്നിരുന്നെങ്കിലും വിഷയം ഉന്നയിക്കേണ്ടതില്ലെന്ന ധാരണയിലാണ് എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!