യുഡിഎഫ് അടിമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം സംഘടിപ്പിച്ചു

അടിമാലി: യുഡിഎഫ് വിവിധ കേന്ദ്രങ്ങളില്‍ ആഹ്വാനം ചെയ്ത രാപ്പകല്‍ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു യുഡിഎഫ് അടിമാലി മണ്ഡലം കമ്മിറ്റിയും രാപ്പകല്‍ സമരം സംഘടിപ്പിച്ചത്. ഭൂപ്രശ്‌നങ്ങളും നികുതി വര്‍ധനവും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളാണ് യു ഡി എഫ് രാപ്പകല്‍ സമരത്തിലൂടെ മുമ്പോട്ട് വച്ചത്. മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ സമരം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ എം എം നവാസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു..
കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് പി വി സ്‌കറിയ, യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ എം ബി സൈനുദ്ദീന്‍, ബാബു പി കുര്യാക്കോസ്, കെ എ യൂനസ്, പി ആര്‍ സലിംകുമാര്‍, ടി എസ് സിദ്ധീഖ്, കെ പി അസീസ്, അനസ് ഇബ്രാഹിം, അനസ് കോയന്‍, ബേബി അഞ്ചേരി, സി എസ് നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.