
അടിമാലി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് അടിമാലിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നത്. കോണ്‍ഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധ പരിപാടി ഡി സി സി ഉപാധ്യക്ഷന്‍ പി വി സ്‌കറിയ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സൂചകമായി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
പ്രതിഷേധ പ്രകടനം സെന്റര്‍ ജംഗ്ഷനില്‍ സമാപിച്ചു. പ്രതിഷേധ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ബാബു പി കുര്യാക്കോസ്, പി ആര്‍ സലിംകുമാര്‍, ടി എസ് സിദ്ധീഖ്, കെ പി അസീസ്, സി എസ് നാസര്‍ തുടങ്ങി കോണ്‍ഗ്രസിന്റെ വിവിധ നേതാക്കള്‍ സംബന്ധിച്ചു.