Latest NewsLocal news

എംഎ ബേബി സിപിഐഎം ജനറൽ സെക്രട്ടറി ആയേക്കും

എം എ ബേബിയെ ജനറൽ സെക്രട്ടറിയാക്കാൻ പി ബിയിൽ ധാരണ. നിർണായക കേന്ദ്രകമ്മിറ്റി യോഗം രാവിലെ 9 മണിക്ക് ചേരും. പി ബിയിൽ ബംഗാൾ ഘടകവും അശോക് ധാവ്ളയും ബേബിയെ എതിർത്തു. അന്തിമ തീരുമാനം ഇന്ന് ചേരുന്ന കേന്ദ്ര കമ്മിറ്റിയിലുണ്ടാകും. ഇന്നലെ രണ്ട് മണിക്കൂർ നീണ്ട പിബി യോഗത്തിന് ശേഷമാണ് എം എ ബേബിയെ ജനറൽ സെക്രട്ടറി പദവിയിലേക്ക് തിരഞ്ഞെടുക്കാനുള്ള പ്രൊപോസൽ വെച്ചത്.പ്രകാശ് കാരാട്ട് ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പിബിയിൽ നിന്ന് ഒഴിയും. തുടർന്ന് പുതിയ ജന സെക്രട്ടറിയെ തീരുമാനിക്കും. പ്രായപരിധിയിലെ ഇളവ് കേരള മുഖ്യമന്ത്രി പിണറായി വിജയന് മാത്രം നൽകാനാണ് ധാരണ.കേരളത്തിൽ ഇ എം എസിന് ശേഷം ജനറൽ സെക്രട്ടറിയാകുന്ന ആദ്യത്തെ ആളാകും എം എ ബേബി. പാർട്ടിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഘടകമായ ബംഗാളും ബേബിയെ പിന്തുണക്കാൻ തീരുമാനിച്ചിട്ടുണ്ട്. മുഹമ്മദ്‌ സലീമിനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു വിട്ടുതരാൻ കഴിയില്ല, ദേശീയ പ്രതിഛായയുള്ള ഒരാളാകണം ജനറൽ സെക്രട്ടറി എന്ന് മാത്രമാണ് ബംഗാൾ ഘടകത്തിന്റെ നിബന്ധന.മഹാരാഷ്ട്രയിൽ നിന്നുള്ള പി ബി അംഗവും മികച്ച സംഘടകനുമായ അശോക് ധാവ്ളെയുടെ പേരും സജീവ പരിഗണയിൽ ഉണ്ട്. എക്കാലവും കേരള ഘടകത്തിന്റ വിശ്വസ്ഥ നായ ബി.വി. രാഘവലു വിന്റെ സാധ്യതകളും മങ്ങിയിട്ടില്ലെന്ന് ചില നേതാക്കൾ പറയുന്നു.പൊളിറ്റ് ബ്യൂറോയിലേക്ക് അരുൺ കുമാർ, വിജു കൃഷ്ണൻ, തമിഴ്നാട്ടിൽ യു വസുകി, ഹേമലത,ശ്രീദിപ് ഭട്ടാചര്യ, ജിതേന്ദ്ര ചൗധരി എന്നിവർക്കാണ് സാധ്യത.മറിയം ധാവ്ളെ,പി.ഷണ്മുഖം,ഇ.പി ജയരാജൻ, കെ കെ ശൈലജ, എ ആർ സിന്ധു എന്നീ പേരുകളും പരിഗണന യിൽ ഉണ്ട്. കേരളത്തിൽ നിന്ന് ടി പി.രാമകൃഷ്ണൻ,ടി.എൻ സീമ,പി.കെ.ബിജു, എന്നിവർ പുതിയ കേന്ദ്ര കമ്മിറ്റിയിൽ എത്തിയേക്കും.ദിനേശൻ പുത്തലത്ത്,പി.കെ.സെെനബ, വി.എൻ വാസവൻ, പി.എ.മുഹമ്മദ് റിയാസ്, ജെ മേഴ്സിക്കുട്ടിയമ്മ എന്നിവരെയും പരിഗണിക്കാൻ സാധ്യതയുണ്ട്. മധുരയിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!