
ഭക്ഷണം കഴിച്ചയുടന്‍ വയറില്‍ എരിച്ചില്‍ അനുഭവപ്പെടുന്നതായി തോന്നാറുണ്ടോ?. എങ്കില്‍ ശ്രദ്ധിച്ചോളൂ. അത് അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണമാകാം. ആരംഭത്തില്‍ത്തന്നെ ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായി മാറാന്‍ സാധ്യതയുളള അസുഖമാണ് അസിഡിറ്റി. ഉദര ഗ്രന്ധികള്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് അസിഡിറ്റി. നാം കഴിക്കുന്ന ഭക്ഷണങ്ങളെ ദഹിപ്പിക്കാന്‍ ശരീരം മിതമായ തോതില്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നുണ്ട്.
വയറിന് ദോഷകരമായ ഭക്ഷണ പദാര്‍ഥങ്ങളുടെ സ്ഥിരമായ ഉപയോഗം മൂലം അന്നനാളത്തിലോ ആമാശയത്തിലെ ചെറുകുടല്‍ ആരംഭിക്കുന്ന ഭാഗത്തോ ദുര്‍ബലത ഉണ്ടാവുകയും കാലക്രമേണ അള്‍സറായി മാറുകയും ചെയ്യും. ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങളും ഒരു വ്യക്തിയുടെ മാനസിക സംഘര്‍ഷങ്ങളും പുകവലിയും മദ്യപാനവും ഒക്കെ ആസിഡ് ഉത്പാദനത്തെ സ്വാധീനിക്കുകയും അസിഡിറ്റി ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു.
അസിഡിറ്റി തടയാന്‍ എന്തൊക്കെ ചെയ്യണം
കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ് അസിഡിറ്റിയെ തടയാന്‍ ആദ്യമായി ചെയ്യേണ്ടത്.
ഒരുപാട് ഭക്ഷണം ഒന്നിച്ച് കഴിക്കുന്നതിന് പകരം ചെറിയ ഇടവേളകളില്‍ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.
എണ്ണയും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക.
ധാരാളം നാര് അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയ ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുക
ധാരാളം വെളളം കുടിക്കുക, ദഹനം നന്നാകാനും, ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്താനും വെള്ളംകുടിക്കുന്നത് ഗുണം ചെയ്യും. ആഹാരത്തിന് മുന്‍പോ ശേഷമോ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
ഓറഞ്ച്, നാരങ്ങ തുടങ്ങിയ അമ്ലത കൂടിയ പഴങ്ങള്‍ ഒഴിവാക്കുക.
രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും.
വറുത്തതും പൊരിച്ചതും അമിതമായ എരിവുള്ളതുമായ ഭക്ഷണം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ ബ്രഡ്, കേക്ക്, ചിക്കന്‍, കാപ്പി, ചായ, ആല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കുക.