മാങ്കുളം സുബ്രഹ്മണ്യസ്വാമി ഭദ്രകാളി വനദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം നടന്നു.

ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവാഘോഷങ്ങളാണ് മാങ്കുളം സുബ്രഹ്മണ്യസ്വാമി ഭദ്രകാളി വനദുര്‍ഗ്ഗാ ദേവിക്ഷേത്രത്തില്‍ നടന്നു വരുന്നത്. ഉത്സവത്തിൻ്റെ ആറാം ദിവസമായ ഇന്ന് പൊങ്കാല മഹോത്സവം നടന്നു. ക്ഷേത്രം മേൽശാന്തി ജോഷി നാരായണൻ, ബാബു ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ ക്ഷേത്രം പ്രസിഡൻ്റ് ഷിജി കരിക്കനാട്ട് ഭദ്രദീപം കൊളുത്തി. ഉത്സവത്തിൻ്റെ അവസാന ദിവസമായ നാളെ താലപ്പൊലി ഘോഷയാത്ര നടക്കും. നാളെ വൈകിട്ട് ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും തുടര്‍ന്ന് താളുംങ്കണ്ടത്തുനിന്നും ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്രയും നടക്കും.
ഉത്സവാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ എല്ലാദിവസവും മൂന്ന് നേരം അന്നദാനം ക്രമീകരിച്ചിട്ടുണ്ട്. ക്ഷേത്രം പ്രസിഡന്റ് ഷിജി കരിക്കനാട്ട്, സെക്രട്ടറി മോഹന്‍ദാസ് മുകളേല്‍, വൈസ് പ്രസിഡന്റ് സീമ കലേഷ്, ആഘോഷകമ്മിറ്റി കണ്‍വീനര്‍ കലേഷ്‌കുമാര്‍ മുണ്ടപ്ലാക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉത്സവാഘോഷങ്ങള്‍ പുരോഗമിക്കുന്നത്.