KeralaLatest NewsLocal news
ചുറ്റികയുമായി എത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തി; കൊച്ചിയിൽ സ്വകാര്യ ബസിനുള്ളിൽ യുവാവിന്റെ ഗുണ്ടായിസം

സ്വകാര്യ ബസിനുള്ളിൽ യുവാവിന്റെ ഗുണ്ടായിസം. ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തിയാണ് യുവാവ് ഗുണ്ടായിസം കാണിച്ചത്. കളമശ്ശേരിയിൽ നിന്നും വൈറ്റിലയ്ക്ക് പോയ ബസ്സിലായിരുന്നു സംഭവം. ഗുണ്ടയാണെന്ന് സ്വയം വിളിച്ചുപറയുകയും ചുറ്റികയുമായി ബസിൽ കയറുന്നവരെയും ഭീഷണിപ്പെടുത്തി. യാത്രയ്ക്കിടയിൽ തന്നെ ഇയാൾ ബസിൽ നിന്നും ഇറങ്ങിപ്പോയി. ഇത് ആരാണ് എന്നതിൽ പൊലീസ് അന്വേഷണം നടത്തിവരികെയാണ്. യുവാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.