
മൂന്നാര്‍: മറയൂര്‍ മേഖലയില്‍ കാട്ടാന ആക്രമണം അവസാനിക്കുന്നില്ല. പെരടിപ്പള്ളം സ്വദേശി മുനിയസ്വാമിക്ക് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം. മകളുടെ വീട്ടില്‍ നിന്നും പാമ്പന്‍പാറയിലെ പണിസ്ഥലത്തേക്ക് പോയ മുനിയസ്വാമി അബദ്ധത്തില്‍ ഒറ്റയാന്റെ മുമ്പില്‍ പെടുകയായിരുന്നു. തുടര്‍ന്ന് മുനിയെ സ്വാമിയെ ഒറ്റയാന്‍ തുമ്പിക്കക്ക് ചുഴറ്റി എറിഞ്ഞു. സംഭവ ശേഷം സമീപവാസികള്‍ വനംവകുപ്പിനെ വിവരമറിയിച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് മുനിയെ സ്വാമിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മുനിയസ്വാമിയുടെ തലക്കാണ് പരിക്ക് സംഭവിച്ചിട്ടുള്ളത്. ഏതാനും നാളുകള്‍ക്ക് മുമ്പ് ചിന്നാര്‍ വനമേഖലയില്‍ വച്ച് ഉണ്ടായ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു.