KeralaLatest NewsLocal news
മൂന്നാറിന് സമീപം സ്വകാര്യ ബസിന്റെ ടയർ ഊരി തെറിച്ഛ് നിർത്തിയിരിക്കുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം

ഉച്ചക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്. ദേശിയപാത85ൽ പള്ളിവാസലിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഓട്ടത്തിനിടയിൽ ബസിന്റെ മുൻഭാഗത്തെ ടയർ ഊരി പോകുകയായിരുന്നു. ദേവികുളത്ത് നിന്നും അടിമാലി ഭാഗത്തേക്ക് ബസ് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. സംഭവ സമയത്ത് ബസിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും യാത്രക്കാർക്ക് പരിക്ക് സംഭവിച്ചില്ല. ബസിൽ നിന്നും വേർപ്പെട്ട ടയർ പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു.ഓട്ടോറിക്ഷക്ക് കേടുപാടുകൾ സംഭവിച്ചു.