KeralaLatest News

മുവാറ്റുപുഴയിൽ എം. ഡി. എം. എ. യുമായി യുവാക്കൾ അറസ്റ്റിൽ

മുവാറ്റുപുഴ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഞായറാഴ്ച വൈകിട്ട് മുതൽ തുടങ്ങിയ ലഹരി വേട്ടയിൽ മൂവാറ്റുപുഴയിൽ നിന്നും നാല് യുവാക്കൾ പിടിയിലായി. ചാലക്കുടി പോട്ടയിൽ നിന്നും നഗരത്തിലെ പ്രമുഖ കോളേജിലെ വിദ്യാർത്ഥികൾക്കായി കൊണ്ടുവന്ന രാസ ലഹരിയാണ് എക്സൈസ് പിടിച്ചെടുത്തത്. മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ ഹോസ്റ്റൽ പടിയിലുള്ള നടുത്തോട്ടത്തിൽ ജിനോ (24/25), പാലക്കാട് പുത്തൻപുര വീട്ടിൽ സുവീഷ് (31/25) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്നും 3840 മില്ലിഗ്രാം എം. ഡി. എം. എ. , 1700 രൂപ, മൊബൈൽ ഫോണുകൾ, ലഹരി ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ട്യൂബുകൾ എന്നിവയും പിടിച്ചെടുത്തു. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

പെഴക്കാപ്പിള്ളി ഭാഗത്ത് നടത്തിയ പരിശോധനയിൽ ഗ്രീൻ ഹൗസ് ഹോംസ്റ്റേ റോഡിലെ അറവ് ശാല പരിസരത്തു നിന്നും 240 മില്ലിഗ്രാം എം. ഡി. എം. എ. -യുമായി പെഴക്കാപ്പിള്ളി സ്വദേശികളായ ചേന്നര വീട്ടിൽ അൽ- അനൂദ്, എടപ്പറ വീട്ടിൽ മാഹിൻ എന്നിവരെ പിടികൂടി. വരും ദിവസങ്ങളിലും ലഹരി ഉപയോഗത്തിനെതിരെ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശക്തമായ പരിശോധനകൾ ഉണ്ടാകുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.

പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ മാരായ കെ. എ.നിയാസ്, ഇ. എ. അസീസ്, റ്റി..അജയകുമാർ, പ്രിവൻ്റീവ് ഓഫീസർമാരായ പി. ഇ. ഉമ്മർ, എം. എം. ഷബീർ സിവിൽ എക്സൈസ് ഓഫീസർമാരായ പി. ബി.. മാഹിൻ , ബിജു ഐസക്, പി. എൻ. അനിത, പ്രകാശിനി എന്നിവരും പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!