ചാറ്റുപാറ പശ്ചിമ മൂകാംബിക ശ്രീ സരസ്വതി മഹാദേവ ക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

അടിമാലി: അടിമാലി ചാറ്റുപാറ പശ്ചിമ മൂകാംബിക ശ്രീ സരസ്വതി മഹാദേവ ക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇന്ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും പന്തിരടി പൂജയും പഞ്ചഗവ്യം കലശം എന്നിവയും നടന്നു. തുടര്‍ന്ന് 12.18 നും 12. 58നും ഇടയില്‍ ക്ഷേത്ര ആചാര്യന് ബ്രഹ്മശ്രീ എന്‍ വി സുധാകരന് തന്ത്രിയുടെയും ക്ഷേത്രം മേല്‍ശാന്തി എന്‍ ജോഷി നാരായണന് ശാന്തിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ ഉത്സവത്തിന് കൊടി ഉയര്‍ന്നു.
നാളെ രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, സരസ്വതി ദേവിക്ക് ശ്രീഭൂതബലി, മഹാവിദ്യാ മന്ത്ര ഹോമം, ഔഷധ വിതരണം വൈകിട്ട് 5. 30ന് ഭഗവത് സേവ, മഹാസുദര്‍ശന ഹോമം, വടക്കുപുറത്ത് വലിയ ഗുരുതി, മുള പൂജ എന്നിവ നടക്കും. ഉത്സവത്തിന്റെ മൂന്നാം ദിനമായ പത്തിന് ക്ഷേത്രത്തില്‍ പൊങ്കാലയും 11ന് വൈകിട്ട് അഞ്ചിന് താലപ്പൊലി ഘോഷയാത്രയും നടക്കും. താലപ്പൊലി ഘോഷയാത്രക്ക് ശേഷം മുത്തപ്പന് വെള്ളാട്ടം അരങ്ങേറും. തുടര്‍ന്ന് പള്ളിവേട്ട നടക്കും. ഉത്സവത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച്ച രാവിലെ 7.30 ന് പള്ളി ഉണര്‍ത്തലിന് ശേഷം അഭിഷേകവും ഉച്ച പൂജയും നടക്കും. വൈകിട്ട് 6.30ന് ആറാട്ട് ഹോമം, ആറാട്ട് ബലി എന്നിവക്ക് ശേഷം ആറാട്ട് പുറപ്പാടും ആറാട്ടും നടക്കും.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ വി രാജു, സെക്രട്ടറി പി എസ് ഷൈലജന്‍, കണ്‍വീനര്‍ സൈറസ് കെ ദാസ്, ഖജാന്‍ജി റ്റി കെ സത്യന് എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങള്‍ പുരോഗമിക്കുന്നത്.