
രാജകുമാരി : മുരിക്കുംതൊട്ടി സ്വദേശി മേപ്പുതുശ്ശേരിൽ അരുൺ സുഗുണ നാണ് മരിച്ചത്. രാജകുമാരി പള്ളിക്ക് സമീപം രാത്രി 9 മണിക്ക് ഉണ്ടായ അപകടത്തിലാണ് അരുൺ മരിച്ചത്. രാജകുമാരി ഭാഗത്ത് നിന്നും മുരിക്കുംതൊട്ടി ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. മുൻപിൽ സഞ്ചരിച്ചിരുന്ന ഓട്ടോയെ മറികടക്കുവാൻ ശ്രെമിക്കുന്നതിനിടയിൽ ഓട്ടോയിൽ തട്ടി നിയന്ത്രണം നഷ്ട്ടപെട്ട് എതിർവശത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് ജീപ്പിന്റെ അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അരുൺ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇയാളെ രാജകുമാരി സ്വാകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു. രാജാക്കാട് പോലീസ് മേൽനടപടികൾ സ്വികരിച്ചു പോസ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും