KeralaLatest NewsLocal news
മാസപ്പടി കേസില്‍ വീണാ വിജയനെ ചോദ്യം ചെയ്യാന്‍ ഇ ഡി; രേഖകള്‍ പരിശോധിച്ച ശേഷം സമന്‍സ് നല്‍കും

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എസ്എഫ്ഐഒ രേഖകള്‍ പരിശോധിച്ച ശേഷം ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കും. 2024 മാര്‍ച്ചില്‍ വീണാ വിജയനെതിരെ ഇഡി ECIR രജിസ്റ്റര്‍ ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസ് എടുത്തത്. അതിനാല്‍ തന്നെ ഇ ഡിക്ക് ഇനി വിഷയത്തില്‍ ഒരു ECIR രജിസ്റ്റര്‍ ചെയ്യേണ്ട കാര്യമില്ല. തുടര്‍ നടപടികളുമായി മുന്നോട്ട് പോയാല്‍ മതി. എസ്എഫ്ഐഒയോട് കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇ ഡി തേടിയെന്ന മറ്റൊരു വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു. കള്ളപ്പണം വെളിപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസ് എടുത്തതിനാല്‍ കൃത്യമായ രേഖകളും മറ്റും ഹാജരാകേണ്ടി വരും. ഒരു മാസത്തിനകം ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.