KeralaLatest NewsLocal news
പൂപ്പാറ കോരംപാറയിൽ ഒന്നര വയസുകാരനെ പടുതാ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പൂപ്പാറ കോരമ്പാറയിലെ സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ പടുതാ കുളത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11 ഓടെയായിരുന്നു സംഭവം. ഏലതോട്ടത്തിലെ ജോലിക്കാരനായ ദശരത് തോട്ടത്തിലെ ഷെഡിൽ കുട്ടിയെ ഉറക്കി കിടത്തിയ ശേഷം ജോലിചെയുകയയിരുന്നു . തിരികെ എത്തിയപ്പോൾ കുട്ടി ഷെട്ടിൽ ഇല്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷെട്ടിനോട് ചേർന്നുള്ള പടുതാകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉറക്കം എണീറ്റ കുട്ടി, ഷെഡിന് മുൻപിലെ പടുതാ കുളത്തിൽ അബദ്ധത്തിൽ വീഴുകയായിരുന്നുവെന്നാണ് നിഗമനം മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേയ്ക് മാറ്റി. ശാന്തൻപാറ പോലിസ് അന്വേഷണം ആരംഭിച്ചു